പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൊണ്ടുവരും: രാജ്നാഥ് സിംഗ്

പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണ മേഖലയിൽ ഘട്ടം ഘട്ടമായി സ്വയം പര്യാപ്ത കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പദ്ധതി പ്രഖ്യാപിച്ചു.

പ്രതിരോധ മേഖലയിൽ വേണ്ട വൻ ആയുധങ്ങൾ ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ തന്നെ നിർമിക്കും. ഇതിനായി 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും.

2024നുള്ളിൽ തീരുമാനം നടപ്പിലാക്കും. ആറോ ഏഴോ വർഷത്തിനുള്ളിൽ നാല്‌ ലക്ഷം കോടിയുടെ കരാർ രാജ്യത്തെ സ്ഥാപനങ്ങളുമായി ഒപ്പിടാനാണ് തീരുമാനമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ആർട്ടിലറി തോക്കുകൾ, വിമാനങ്ങൾ, തോക്കുകൾ എന്നിവയാണ് തദ്ദേശീയമായി നിർമിക്കുക. ഡി. ആർ. ഡി. ഒ സ്വന്തമായി ആയുധങ്ങൾ വികസിപ്പിക്കുന്നതിലൂടെ പ്രതിരോധ വ്യവസായം ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News