കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ബാഗേജ് മോഷ്ടിച്ചുവെന്ന് വ്യാജ പ്രചാരണം; പ്രവാസി മലയാളി പൊലീസിൽ പരാതി നൽകി

കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനിടെ യാത്രക്കാരുടെ ബാഗേജ് മോഷ്ടിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി പ്രവാസി മലയാളി പൊലീസിൽ പരാതി നൽകി. മലപ്പുറം പാണക്കാട് സ്വദേശിയും ജിദ്ദ നവോദയ പ്രവർത്തകനുമായ അഫ്സൽ പാണക്കാടാണ് മലപ്പുറം എസ് പി ക്ക് പരാതി നൽകിയത്. കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ചായിരുന്നു അഫ്സലിനെതിരെവ്യാജ പ്രചാരണം നടത്തിയത്.

കരിപ്പൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ ബാഗേജ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ എന്ന തലക്കെട്ടിലാണ് അഫ്സൽ പാണക്കാടിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം .നവോദയ ജിദ്ദയുടെ സജീവ പ്രവർത്തകനും സോഷ്യൽ മീഡിയയിലെ ഇടതു പക്ഷത്തിന്റെ ശക്തനായ വക്താവുമാണ് അഫ്സൽ പാണക്കാട്.

തന്നെ മനപൂർവം അപകീർത്തിപ്പെടുത്താനാണ് ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നും കർശന നടപടി സ്വികരിക്കണമെന്നും ആവശ്യപ്പെട്ട് അഫ്സൽ മലപ്പുറം എസ്പി ക്ക്പരാതി നൽകി. മുസ്ലിം ലീഗിന്റെ സൈബർ ടീമാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നിലെന്നും അഫ്സൽ പറയുന്നു.

നേരത്തെയും ലീഗ് പ്രവർത്തകർ അഫ്സലിനെതിരെ ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയിരുന്നു.ജിദ്ദ നവോദയയുടെ ഐ ടി വിഭാഗം കൺവീനറായ അഫ്സൽ പ്രവാസലോകത്ത് നിരവധിയായ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ്. അതേസമയം അപകടത്തിൽപെട്ടവരുടെ ബാഗേജ് മോഷ്ടിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് കരിപ്പൂർ പൊലിസും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here