‘ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായത് എന്നുമുതലാണ്!’ കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തനിക്ക് വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് എംപി കനിമൊ‍ഴി. എംപിയുടെ ട്വീറ്റ് ഇതിനോടകം തന്നെ ട്വിറ്റര്‍ ഏറ്റെടുത്തുക‍ഴിഞ്ഞു. മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ അനുഭവമാണ് എംപി കനിമൊഴി ട്വീറ്റ് ചെയ്തിരിക്കുന്നത്.

മണിക്കുറുകള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയോട് തനിക്ക് ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും വിമാനത്താവളത്തിലെ സിഐഎസ്എഫ് ജീവനക്കാരിയോട് ആവശ്യപ്പെട്ട കനിമൊഴിക്ക് തിരികെ ലഭിച്ച ചോദ്യം ‘ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ’ എന്നായിരുന്നു. എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായതെന്നാണ് കനിമൊഴി ട്വീറ്റ് ചെയ്തിരിക്കുന്നത്.

#hindiimpositiont എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചും ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഓര്‍മ്മിപ്പിച്ചും നിരവധി പേരാണ് ഇതിനോടകം കനിമൊ‍ഴിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News