ഇത്തികരയാറ് കരകവിഞ്ഞു; തീരത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റി

കൊല്ലം: കൊല്ലത്ത് ഇത്തികരയാറ് കരകവിഞ്ഞു. പുഴയുടെ തീരത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്നു. കഴിഞ്ഞ പ്രളയ കാലത്ത് 350 ലധികം പേരെ മാറ്റിയിരുന്നു. ഇത്തികരയാറിന്റെ തീരത്തു താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങളിലേക്ക് മാറണമെന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഇത്തികരയാര്‍ കരകവിഞ്ഞൊഴുകുന്ന ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ മൈലക്കാട് 13ാം വാര്‍ഡിലെ കുടുമ്പങളെയാണ് ദുരിതാശ്വാസ ക്യാമ്പായ മൈലക്കാട് യുപി സ്‌കൂളില്‍ മാറ്റി പാര്‍പ്പിക്കുന്നത്. അതേ സമയം കൊവിഡ് ഭീതി മൂലം പലരും ക്യാമ്പുകളിലേക്ക് മാറാതെ ബന്ധു വീടുകളിലേക്ക് മാറുന്നുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് 350 പേരെ മൂന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.

84.99 മീറ്ററായി ഇത്തികരയാറിലെ ജലനിരപ്പ് ഉയര്‍ന്നു. മഴ തുടരുന്നതിനാല്‍ പുഴയിലേക്കുള്ള കൈവഴികളിലും നീരൊഴുക്ക് ശക്തമാണ്.
ആറിന്റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഭരണ സമിതി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News