കര്‍ണാടക ആരോഗ്യമന്ത്രിക്കും കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രി

ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച വിവരം ശ്രീരാമുലു തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ശ്രീരാമുലു ആവശ്യപ്പെട്ടു.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ശ്രീരാമുലു. 1,72,102 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 79,765 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,091 പേര്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News