പെട്ടിമുടി ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍

ഇടുക്കി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പ്രാഥമിക കാര്യങ്ങള്‍ വിലയിരുത്തിയാണ് ഇപ്പോള്‍ ധനസഹായം അനുവദിച്ചത്. ഇക്കാര്യത്തില്‍ വസ്തുതകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്ന് എ കെ ബാലന്‍ പറഞ്ഞു. എന്തിനാണ് പ്രതിപക്ഷ നേതാവിനിത്ര അസ്വസ്ഥത എന്നും അദ്ദേഹം ചോദിച്ചു. അവസരം ലഭിച്ചാല്‍ അപ്പ് കയറ്റുന്ന രീതിയാണ് അദ്ദേഹത്തിനെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പ് മന്ത്രി കെ രാജുവും പെട്ടിമുടി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രി എ കെ ബാലനൊപ്പം സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും പെട്ടിമുടിയില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News