സ്ഥാനത്ത് ഇന്ന് ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താലാണ് മഴ തുടരുന്നത്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ കനത്ത മഴ ലഭിച്ചേക്കുമെന്നാണ് സൂചന.
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ബംഗാൾ ഉൾക്കടലിൽ ഒഡീഷ-ആന്ധ്രാ തീരത്തിന് അടുത്തായി രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താലാണ് മഴ തുടരുന്നത്. ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയില്ല.
നാളെ മുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരേയും മാറ്റി താമസിപ്പിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന ദുരനന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലാക്രമണം രൂക്ഷമായ തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here