കാലവർഷം കനക്കുമ്പോള്‍ ആശങ്കയോടെ പാമ്പുരുത്തി ദ്വീപ് നിവാസികൾ

കാലവർഷം കനക്കുമ്പോൾ ഭീതിയിലാണ് കണ്ണൂർ പാമ്പുരുത്തി ദ്വീപ് നിവാസികൾ.കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടായത്.നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പാമ്പുരുത്തിയിൽ 250 ഓളം വീടുകളുണ്ട്.

പാമ്പുരുത്തിക്കാർ ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസമാണ് കഴിഞ്ഞ വർഷത്തെ ഓഗസ്റ്റ് 9.കണ്ണു ചിമ്മി തുറക്കുന്ന സമയത്തിൽ ഇരമ്പിയെത്തിയ പുഴ വെള്ളം പാമ്പുരുത്തിയിലെ 90 ശതമാനം പ്രദേശത്തെയും മുക്കി.

ജീവൻ മാത്രം എടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടവർക്ക് വില പിടിപ്പുള്ളത് പലതും നഷ്ടപ്പെട്ടു.ഈ വർഷവും വളപട്ടണം പുഴയിൽ വെള്ളം ഉയരുമ്പോൾ ഇവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.

കണ്ണൂർ കോളചേരി പഞ്ചായത്തിൽ വളപട്ടണം പുഴയുടെ തീരത്താണ് പാമ്പുരുത്തി.നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ്.250 ഓളം വീടുകൾ ഉള്ള ഈ പ്രദേശത്ത് കഴിഞ്ഞ രണ്ടു വർഷമായാണ് രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News