രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 64,399 പുതിയ രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു. ഇതില്‍ 15.3 ലക്ഷം പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോള്‍ 44,457 പേര്‍ മരിച്ചു. 2.01% ആണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. 24 മണിക്കൂറിനിടെ 64,399 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം രാജ്യത്ത് ആദ്യമായി പ്രതിദിന കൊവിഡ് മരണം 1007 ആയി. ഒറ്റ ദിവസത്തിനുള്ളിൽ 62, 064 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമലു, മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ്, എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സയിൽ തുടരുകയാണ് എന്നു മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട്‌ ചെയ്തതിന് ശേഷം ആദ്യമായി പ്രതിദിന മരണം 1007 ആയി. ഇതിൽ 390 പേർ മരിച്ചത് മഹാരാഷ്ടയിലാണ്. ഒറ്റ ദിവസത്തിനുള്ളിൽ 119 പേർ തമിഴ്നാട്ടിലും മരിച്ചു. ആകെ 44386 പേർക്ക് ജീവൻ നഷ്ട്ടമായി. കൊവിഡ് കേസുകളും ക്രമാതീതമായി ഉയരുകയാണ്. 12248 പേർക്ക് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചപ്പോൾ 10820 പേർക്ക് ആന്ധ്രയിൽ പുതിയതായി രോഗം കണ്ടെത്തി.

ആകെ വൈറസ് ബാധിതരുടെ എണ്ണം 2215075 ആയി ഉയർന്നപ്പോൾ നിലവിൽ 6,34945 പേരാണ് ചികിത്സയിൽ ഉള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1535749 എത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പുതിയ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അമിത് ഷായുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയെന്ന് ദില്ലി ബിജെപി മുൻ ബിജെപി അധ്യക്ഷൻ മനീഷ് തിവാരി ട്വീറ്റ് ചെയ്ത സാഹചര്യത്തിൽ ആണ് വിശദീകരണം. ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച കർണാടക ആരോഗ്യ മന്ത്രി ശ്രീരാമലു, മധ്യപ്രദേശ് മന്ത്രി വിശ്വാസ് സരംഗ് എന്നിവരുടെ ചികിത്സ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News