സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ ജാമ്യ ഹർജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യ ഹർജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും.

ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും, അതിനാൽ പ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻഐഎ കോടതിയെ അറിയിച്ചു.

മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും സ്വപ്ന ശ്രമിക്കുമെന്ന് എൻഐഎ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സ്വപ്നയെ ജാമ്യത്തില്‍ വിടരുതെന്നാണ് എൻഐഎയുടെ വാദം. അതേസമയം, കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന സുരേഷ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴി.

സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോണ്‍സുല്‍ ജനറല്‍ രാജ്യം വിട്ടതെന്നും ഇതിനു മുന്‍പും സമാനമായ രീതിയില്‍ പണം കോണ്‍സുല്‍ ജനറല്‍ കൊണ്ടു പോയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News