തരംഗമായി വീണ്ടും ആവർത്തനയുടെ അനുകരണം; ടീച്ചറമ്മക്ക്‌ പിന്നാലെ പിണറായി ; വെെറലായി വീഡിയോ

നിയമസഭയിലെ തീ ചൊരിഞ്ഞ കെ കെ ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച്‌ മലയാളികളുടെ പ്രശംസ നേടിയ ആവർത്തനയെ മറന്നോ..! മറക്കാൻ വരട്ടെ ടിക്‌ ടോക്ക്‌ നിരോധനത്തിന്‌ ശേഷവും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമാണ്‌ ഈ മിടുക്കി.

ഇത്തവണയെത്തിയിരിക്കുന്നത്‌ സാക്ഷാൽ പിണറായിയുടെ രൂപഭാവങ്ങളോടെയാണ്‌. പതിവ്‌ വാർത്താസമ്മേളനങ്ങളിലെ ആത്മവിശ്വാസത്തോടെയുള്ള മറുപടികൾ ഇതിനകം പലരും അനുകരിച്ചിട്ടുണ്ടെങ്കിലും ഇത്‌ വ്യത്യസ്തം.

തലയൊക്കെ നരപ്പിച്ച്‌ കണ്ണടയൊക്കെ വെച്ചാണ്‌ മിടുക്കിയുടെ ഭാവാഭിനയം. രാമക്ഷേത്ര വിഷയത്തിൽ അഭിപ്രായം തേടിയ മാധ്യമപ്രവർത്തകനോട്‌ രാജ്യം അഭിമുഖീകരിക്കുന്ന കൊവിഡ്‌ പ്രതിസന്ധിയും ഭരണകൂടം യഥാർത്ഥത്തിൽ സ്വീകരിക്കേണ്ട നടപടികളും ചൂണ്ടിക്കാട്ടുന്ന ഭാഗമാണ്‌ ആവർത്തന തെരെഞ്ഞെടുത്തിരിക്കുന്നത്‌.

ഇതിനകം വാട്സാപ്പിലും മറ്റ്‌ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞുകഴിഞ്ഞു ആവർത്തനയുടെ പിണറായി.

വീഡിയോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News