വാക്ക് തർക്കത്തെ തുടർന്നുള്ള സംഘർഷം; 48 കാരൻ കുത്തേറ്റ് മരിച്ചു; സാരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍

കാസർകോട് പരപ്പയിൽ 48 കാരൻ കുത്തേറ്റ് മരിച്ചു. തോടംചാൽ സ്വദേശി രവിയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ മരിച്ചത്. സുഹൃത്തായിരുന്ന കുളിപ്പാറ സ്വദേശി കണ്ണന്റെ പട്ളത്തെ വാടക വീടിന് സമീപമാണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്.

വാക്ക് തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ രവിക്ക് കുത്തേറ്റു. സാരമായി പരിക്കേറ്റ കണ്ണനെ നാട്ടുകാർ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News