കൊവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെന്ന് കോഴിക്കോട് കലക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കൊറോണ ബാധിതരുടെ പേരുവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.

രോഗബാധിതരെ ഒറ്റപെടുത്താനോ ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. ഇത്തരം പ്രവണതകള്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഒട്ടും ആശ്വാസകരമല്ലെന്നും കലക്ടര്‍ അറിയിച്ചു. ഒരു കേസ് അന്വേഷണത്തിനായി പോലീസ് സൈബര്‍ സെല്ലിന് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News