സ്വര്‍ണക്കടത്തുകേസ്; അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎഇയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎഇയിലെത്തി. എന്‍ഐഎ എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്.

ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിശദമായി ചോദ്യം ചെയ്യുകയാണ് എന്‍ഐഎ സംഘത്തിന്റെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എന്‍ഐഎ സംഘത്തിന് യുഎഇയിലേക്ക് പോകുന്നതിനുള്ള അനുമതി നല്‍കിയത്. സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എന്‍ഐഎ സംഘം പ്രധാനമായും അന്വേഷിക്കുക.

ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യുഎഇയില്‍ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News