പ്രളായനന്തര പുനര്‍നിര്‍മ്മാണം; കുടുംബശ്രീ അംഗങ്ങള്‍ക്ക് 206.17 കോടി രൂപ വിതരണം ചെയ്തു

കഴിഞ്ഞ രണ്ടു പ്രളയങ്ങളിലുണ്ടായ ദുരിതങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സമാശ്വാസമായി 206.17 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു.

റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ പലിശയിനത്തില്‍ 131.17 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 76 കോടി രൂപ റീബില്‍ഡ് കേരള ഫണ്ടില്‍ നിന്നാണ് അനുവദിച്ചത്.

ഇതില്‍ ഇരുപതു കോടി കുടുംബശ്രീ കര്‍ഷകസംഘങ്ങളായ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ടായും 26 കോടി രൂപ കഴിഞ്ഞ രണ്ടു പ്രളയത്തിലും നാശനഷ്ടം നേരിട്ടതും ആര്‍ കെ എല്‍ എസ് വായ്പ എടുത്തിട്ടുള്ളതുമായ അയല്‍ക്കൂട്ടങ്ങള്‍ക്ക് അരക്ഷിതാവസ്ഥ ലഘൂകരണ സഹായമായും മുപ്പത് കോടി രൂപ കുടുംബശ്രീ സി ഡി എസുകള്‍ക്ക് കമ്മ്യൂണിറ്റി എന്റര്‍ പ്രൈസസ് ഫണ്ടായുമാണ് ലഭ്യമാക്കിയത്.

പ്രളയത്തില്‍ നഷ്ടമായ ജീവനോപാധിയകള്‍ വീണ്ടെടുക്കുന്നതിനുംഹ ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വീട്ടുപകരണങ്ങളടക്കം അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും സഹായമെന്ന നിലയിലാണ് റീസര്‍ജന്റ് കേരള വായ്പാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.

പലിശരഹിത വായ്പയായിട്ടാണ് ഇതു ലഭ്യമാക്കിയത്. വായ്പയുടെ ഒന്‍പതു ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നല്‍കുന്നത്. 1,680 കോടി രൂപയാണ് ഈയിനത്തില്‍ വായ്പയായി ലഭ്യമാക്കിയത്. ഇതിന്റെ പലിശയുടെ ആദ്യ ഗഡുവായ 131. 17 കോടി രൂപയാണ് നിലവില്‍ വിതരണം ചെയ്തത്. ഏകദേശം 300 കോടി രൂപയാണ് പലിശയിനത്തില്‍ സര്‍ക്കാരിനു ചെലവാകുന്നത്.

റീബില്‍ഡ് കേരള പദ്ധതി പ്രകാരം ലഭ്യമായ എഴുപത്തിയഞ്ച് കോടിയില്‍ ഇരുപത്തിയാറു കോടി രൂപ പ്രളയത്തില്‍ ജീവിതമാര്‍ഗ്ഗം നഷ്ടമായതിനെ തുടര്‍ന്ന് ആര്‍ കെ എല്‍ എസ് വായ്പ എടുത്ത അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അവരുടെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരക്ഷിതാവസ്ഥാ ലഘൂകരണ ഫണ്ടായിട്ടാണ് ലഭ്യമാക്കിയത്. പ്രളയബാധിത പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ എന്ന കണക്കില്‍ 25,000 അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഈ തുക വിതരണം ചെയ്തത്.

പ്രളയത്തില്‍ വിളനാശം സംഭവിച്ച ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് അടിയന്തിര സഹായം എന്ന നിലയില്‍ പതിനായിരം ജെ എല്‍ ജി കള്‍ക്ക് 20,000 രൂപ എന്ന നിരക്കില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ടായിട്ടാണ് ഇരുപതു കോടി രൂപ വിതരണം ചെയ്തതത്.

മുപ്പതു കോടി രൂപ കുടുംബശ്രീ സി ഡി എസുകള്‍ക്ക് വരുമാനദായക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ടായിട്ടാണ് വിതരണം ചെയ്തത്. ഇതുപ്രകാരം വ്യക്തികള്‍ക്ക് പരമാവധി അന്‍പതിനായിരം രൂപയും ഗ്രൂപ്പുകള്‍ക്ക് ഒന്നരലക്ഷം രൂപവരെയും ഈടില്ലാതെ നാലുശതമാനം പലിശയ്ക്ക് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News