അന്താരാഷ്ട്ര അമ്പയറന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാനായതില്‍ അതിയായ സന്തോഷം; അനന്തപത്മനാഭന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര അമ്പയറന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുന്‍ രഞ്ജി ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ അനന്തപത്മനാഭന്‍. ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ടെസ്റ്റ് മാച്ചില്‍ അമ്പയറാവുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര അമ്പയറാകുന്ന നാലാമത്തെ മലയാളിയാണ് തിരുവനന്തപുരം വലിയശാല സ്വദേശി അനന്തപത്മനാഭന്‍.ഐ.സി.സിയുടെ രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍ താനെത്തിയ കാര്യം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം അറിയുന്നത്.ഈ നേട്ടം കൈവരിക്കുമ്പോള്‍ ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന തന്റെ സ്വപ്ന നേടിയതിലുള്ള സന്തോഷമാണ് കേരളത്തിന്റെ മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ കൂടിയായ അനന്തപത്മനാഭന്.

ഐ.പി.എല്ലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്നു ഇദ്ദേഹം 2009 മുതല്‍ 2018 വരെ 61 ട്വന്റി-20 മത്സരങ്ങളില്‍ അമ്പയറായി. ഒപ്പം 27 ലിസ്റ്റ് എ മത്സരങ്ങളും 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.1988 മുതല്‍ 2004 വരെ കേരള ടീമംഗമായിരുന്ന അനന്തപത്മനാഭന്‍ ലെഗ് സ്പിന്നര്‍ ബൗളറും ബാറ്റ്‌സ്മാനുമായിരുന്നു. മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം ഇടം കണ്ടെത്താനായില്ല.105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും നേടിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന്‌ന 87 വിക്കറ്റും 493 റണ്‍സും സ്വന്തമാക്കി.

ബി.സി.സി.ഐയുടെ ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 27 ലിസ്റ്റ് എ മത്സരങ്ങളും 58 ഫസ്റ്റ് ക്ലാസ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News