രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരം

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരമായി. ഇന്നലെ രാത്രി രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് വാര്‍റൂമില്‍ നടന്ന യോഗത്തില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തി പരാതികള്‍ പരിഹരിക്കാമെന്ന് ഹൈകമ്മന്റ് ഉറപ്പ് നല്‍കി.

സച്ചിന്‍ പൈലറ്റിന്റെ പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈ കമാന്‍ഡ് മൂന്ന് അംഗ സമിതി രൂപീകരിച്ചു. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് സച്ചിന്‍ പൈലറ്റ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. 5 വര്‍ഷം ഗെഹ്ലോട്ട് സര്‍ക്കാര്‍ ഭരിക്കുമെന്ന് സച്ചിന്‍ പ്രതികരിച്ചു.

മറ്റു വിമത എം. എല്‍. എ മാരും രാജസ്ഥാനില്‍ മടങ്ങി എത്തി തുടങ്ങി. കോണ്‍ഗ്രസ് പരാതിയെ തുടര്‍ന്ന് രാജസ്ഥാന്‍ പോലീസ് കേസെടുത്ത രണ്ട് വിമത എം. എല്‍. എ മാരായ വിശ്വേന്ദ്ര സിങ്, ബാന്‍വരിലാല്‍ ശര്‍മ എന്നിവര്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News