കൊവിഡ് ആശങ്കയില്‍ ലോകം; രോഗബാധിതരുടെ എണ്ണം രണ്ടു കോടി പിന്നിട്ടു

ലോകത്ത് കൊവിഡ് 19 വൈറസ്് ബാധിതതരുടെ എണ്ണം രണ്ടു കോടി കടന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 20,237,903 പേരാണ് രോഗബാധിതര്‍. 7,37,869 പേര്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. 13,100,237 പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് രോഗബാധയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. അമേരിക്ക-52,50,773, ബ്രസീല്‍-30,57,470, ഇന്ത്യ-22,67,153, റഷ്യ-8,92,654, ദക്ഷിണാഫ്രിക്ക-5,63,598, മെക്‌സിക്കോ-4,80,278, പെറു-4,78,024, കൊളംബിയ-3,97,623, ചിലി-3,75,044, സ്‌പെയിന്‍-3,70,060.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News