ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് സമീപത്ത് വെടിവെപ്പ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവെപ്പ്.

വൈറ്റ് ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവെപ്പുണ്ടായതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നു ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സംഭവത്തില്‍ ഒരാളെ സുരക്ഷാ ഉദ്യോസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയശേഷം ട്രംപ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News