കൊവിഡ് കാലത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാറിന്റെ പ്രളയാനന്തര വീടുകള്‍. പ്രളയത്തെ അതിജീവിക്കാന്‍ ഉയരത്തില്‍ വെച്ച വീടുകളിലാണ് കുട്ടനാട്ടുകാര്‍ അഭയം തേടിയത്.
ക്യാമ്പുകളിലെത്താന്‍ ഭയമായതോടെ ബന്ധുവീടുകളിലും അയലത്തെ പ്രളയാനന്തര വീടുകളിലുമാണ് വീടുകളില്‍ വെള്ളം കയറിയവര്‍ ആശ്രയിച്ചത്. 16,000ല്‍ അധികം വീടുകളാണ് ലൈഫ്മീഷന്‍ പദ്ധതിയിലൂടെ ആലപ്പുഴയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയത്.

Get real time update about this post categories directly on your device, subscribe now.