ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം: മനസ് തുറന്ന് ശ്രിത ശിവദാസ്

സിനിമയില്‍ നിന്നും മാറിനില്‍ക്കാനുള്ള കാരണവും വിവാഹജീവിതത്തിലുണ്ടായ തകര്‍ച്ചയെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്രിത ശിവദാസ്.

ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത് ഇങ്ങനെ: ”വിവാഹത്തിന് ശേഷം സ്ത്രീകള്‍ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട്. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കില്‍ വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

2014 ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല.

പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്‌നാട്ടില്‍ വലിയ ഹിറ്റുമായിരുന്നു. അതിന് ശേഷം കാര്‍ത്തിക് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇത് റീലീസ് ചെയ്തിട്ടില്ല.”

2014ലായിരുന്നു ശ്രിതയുടെ വിവാഹം. ഒരുവര്‍ഷത്തിന് ശേഷം വിവാഹമോചനവും. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘മണിയറയില്‍ അശോകന്‍’ എന്ന സിനിമയിലൂടെ സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ശ്രിത. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News