രാജമല ദുരന്തം; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസം; ഇനി കണ്ടെത്താനുള്ളത് 21 പേരെ

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഇനി കുട്ടികളടക്കം 21 പേരെയാണ് കണ്ടെത്താനുള്ളത്. പുഴകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇന്നലെ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി.

ഉരുള്‍ പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍, ലയങ്ങളിലെ വസ്തുവകകളുടെയും മറ്റും ഭാഗങ്ങള്‍ സമീപത്തെ പുഴയില്‍ മാങ്കുളം വരെയുള്ള ഭാഗത്ത് കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയത്. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമംഗങ്ങളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്രദേശത്ത് ഇന്നലെയും ശക്തമായ മഴയുണ്ടായിരുന്നു. കനത്ത മഴയും മൂടല്‍മഞ്ഞും തീര്‍ത്ത പ്രതിസന്ധിക്കിടയിലും പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. പൊലീസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബാ ഡൈവിങ് , റവന്യൂ, ഹെല്‍ത്ത്, പഞ്ചായത്ത് വിഭാഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഐ.ആര്‍.ഡബ്ല്യൂ, തമിഴ്നാട് വെല്‍ഫെയര്‍ എന്നീ സംഘടനകളും തെരച്ചിലിന്റെ ഭാഗമായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News