കരിപ്പൂര്‍ വിമാനാപകടം: 18 പേരുടെയും മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരുടെ മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മരിച്ച 18 പേര്‍ക്കും തലയ്ക്ക് ആഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. വിമാനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ളതുപോല എല്ലാവര്‍ക്കും തലയ്ക്കും നെഞ്ചിനുമാണ് ഗുരുതര പരുക്കേറ്റത്. മരിച്ച പൈലറ്റുമാരടക്കം എല്ലാവര്‍ക്കും പരുക്കേറ്റത് ഏകദേശം ഒരു പോലെയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. വിശദമായ റിപ്പോര്‍ട്ട് പൊലീസിന് കൈമാറും. പരുക്കേറ്റ 99 പേരാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഗുരുതര പരുക്കേറ്റവരടക്കം അപകടനില തരണം ചെയ്ത് വരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here