കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി പട്ടാമ്പി നഗരസഭാ ചെയർമാൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും പട്ടാമ്പി നഗരസഭാ ചെയർമാൻ. പട്ടാമ്പി താലൂക്കിൽ ലോക്ക് ഡൗൺ നീട്ടിയതിനെതിരെയാണ് യു ഡി എഫ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയിലെ ചെയർമാൻ കെഎസ്ബിഎ തങ്ങൾ രംഗത്ത് വന്നത്. താലൂക്കിൽ പൂർണ്ണമായും ലോക്ക് ഡൗൺ തുടരേണ്ട സാഹചര്യമില്ലെന്നും ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് കലക്ടർ തീരുമാനമെടുത്തതെന്നുമുള്ള വിചിത്രമായ വാദമാണ് ചെയർമാൻ ഉന്നയിച്ചത്.

പാലക്കാട് ജില്ലയിൽ ഏക ക്ലസ്റ്ററായി പട്ടാമ്പി മാറിയപ്പോഴാണ് പട്ടാമ്പി താലൂക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഉറവിടമിയാത്ത രോഗബാധ ഇപ്പോഴും പട്ടാമ്പിയിൽ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ കഴിഞ്ഞ ദിവസം നീട്ടിയത്.

സമ്പർക്ക രോഗികളുടെയും, ഉറവിടമറിയാത്ത രോഗികളുടെയും എണ്ണവും രോഗവ്യാപന സാധ്യതയുമെല്ലാം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി നൽകുന്ന റിപ്പോർട്ട് പരിശോധിച്ചാണ് കലക്ടർമാർ കണ്ടയ്ൻമെൻ്റ് സോണുകളും ലോക്ക് ഡൗണുമെല്ലാം തീരുമാനിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് നഗരസഭാ ചെയർമാൻ. ജനങ്ങളെ ലോക്ക് ഡൗൺ ലംഘിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് KSBA തങ്ങളുടെ പ്രസ്താവന

ബലിപെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ് നൽകണമെന്നാവശ്യപ്പെട്ടും നേരത്തെ നഗരസഭ ചെയർമാൻ രംഗത്ത് വന്നത് വിവാദമായിരുന്നു. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിൻ്റെ രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നതിടെയാണ് പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന ഇടപെടൽ നഗരസഭ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News