കൊവിഡിനെതിരെ ലോകത്തിലെ ആദ്യവാക്സിൻ; ദിവസങ്ങൾക്കുള്ളിൽ റഷ്യയിൽ രജിസ്റ്റർ ചെയ്യും; സെപ്റ്റംബറിൽ ഉൽപാദനം;പ്രതീക്ഷയോടെ ലോകം.

ലോകമെമ്പാടും പരീക്ഷണങ്ങളും സാമ്പത്തിക നിക്ഷേപങ്ങളും തുടരുകയാണ്‌.ശുഭാന്ത്യ പ്രതീക്ഷകരായ മനുഷ്യർ ഒരു പരിഹാരത്തിനായി ലോകത്തിന്റെ ഓരോ ഇടങ്ങളിലേക്കും ആശ്വാസ വാർത്തകൾക്കായി നോക്കിയിരിക്കുന്നു. റഷ്യയിൽ പരീക്ഷണത്തിന്റെ നിരവധി ഘട്ടങ്ങൾ കഴിഞ്ഞ്‌ വാക്സിൻ ദിവസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്യുമെന്നാണ്‌ മോസ്കോയിൽ നിന്നുള്ള വിവരങ്ങൾ

റഷ്യൻ ശാസ്ത്രജ്ഞർ പരിശോധന ഘട്ടങ്ങൾ കടന്ന് മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിച്ചതായി ബ്ലൂംബെർഗ്‌ റിപ്പോർട്ടിൽ പറയുന്നു. ബഹിരാകാശത്തേക്ക് റഷ്യ മനുഷ്യരാശിക്ക് വഴിയൊരുക്കിയെങ്കിൽ ,ഇപ്പോൾ മറ്റൊരു ചരിത്രപ്രതിസന്ധിയിൽ നിന്നും റഷ്യ പുതിയകാലത്തിലേക്ക്‌ വഴിതുറക്കുകയാണെന്നാണ്‌ റഷ്യൻ മാധ്യമറിപ്പോർട്ടുകൾ പറയുന്നത്‌.

നേരത്തേതന്നെ സെപ്റ്റംബറിൽ വാക്സിൻ ഉൽപാദനം ആരംഭിക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ്‌ 12 നകം രജിസ്ട്രേഷൻ പൂർത്തിയാക്കാനായിരുന്നു തീരുമാനം.ഇത്‌ അൽപം വൈകിയേക്കുമെന്നും സൂചനയുണ്ട്‌.

ഗമാലി (Gamaleya) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി (മോസ്കോ, റഷ്യ) വികസിപ്പിച്ചെടുത്തതാണ്‌ വാക്സിൻ.

വാക്സിൻ സുരക്ഷിതമാണെന്നും പൊതുജനങ്ങൾക്ക് നൽകാവുന്നതിൽ ആദ്യത്തേതാണെന്നും അതിന്റെ ഉൽപാദകരും വികസിപ്പിച്ചവരും പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ആശങ്കയും നിലനിൽക്കുന്നുണ്ട്‌.പ്രധാനമായും അതിന്റെ വേഗതയേറിയ പരീക്ഷണങ്ങളും വികസനവുമാണ്‌ ആശങ്കയുയർത്തുന്നത്‌.ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് റഷ്യൻ ആരോഗ്യ വിദഗ്ധർക്ക് Covid ‌19 വാക്സിൻ നൽകാനാണ്‌ തീരുമാനം.അതേസമയം രണ്ടാമത്‌ മറ്റൊരുവാക്സിൻ പരീക്ഷണങ്ങൾക്ക്‌ കൂടി റഷ്യ തുടക്കമിട്ടിട്ടുണ്ട്‌.

ഫിലിപ്പൈൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെ റഷ്യൻ വാക്സിൻ പരസ്യമായി കുത്തിവെക്കുമെന്ന് പറഞ്ഞത്‌ ശ്രദ്ധേയമായിരുന്നു.വാക്സിൻ ഉൽപാദനത്തിൽ പ്രാദേശികസഹായങ്ങൾക്ക്‌ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏതായാലും കൊവിഡ്‌ വാക്സിൻ പ്രാചാരണക്യാപയിനിലേക്ക്‌ റഷ്യകടന്നിരിക്കുന്നു എന്നാണ്‌ മോസ്കോയിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here