കൊല്ലത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി

കൊല്ലം ജില്ലയിൽ കൂടുതൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി. മംഗലാപുരത്ത് നിന്ന് രഹസ്യമായി ചരക്ക് മലക്കറി ലോറികളിൽ എത്തിക്കുന്ന മത്സ്യം വീടുകളിൽ നേരിട്ടെത്തിച്ചാണ് വിൽപ്പന.

കൊവിഡ് വ്യാപനം തടയാൻ മറ്റ് ജില്ലകളിൽ നിന്ന് മത്സ്യം ജില്ലയിലേക്ക് എത്തിക്കുന്നതും കൊണ്ടു നടന്ന് വിൽക്കുന്നതും ജില്ലാ കളക്ടർ ബി അബ്ദുൾനാസർ നിരോധിച്ചിട്ടുണ്ട്. ച

ടയമംഗലത്തെ മത്സ്യ മൊത്ത വിപണന കേന്ദ്രത്തിൽ നിന്ന് വാങി ജില്ലയുടെ വിവിധ ഭാഗങളിലേക്ക് എത്തിച്ച് വിൽപന നടത്തിയതിലാണ് തലച്ചിറ, കൊട്ടാരകര, ശാസ്താംകോട്ട,അഞ്ചൽ,ഉൾപ്പെടുന്ന പ്രദേശങളിൽ 500 ലധികം പേർക്ക് കൊവിഡ് പടരാൻ ഇടയാക്കിയതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് കടൽ മത്സ്യബന്ധനവും കൊണ്ടു നടന്നുൾപ്പടെയുള്ള വിൽപ്പനയും നിരോധിച്ചത്. എന്നാൽ ഉൾനാടൻ മത്സ്യബന്ധനം അനുവദിക്കുകയും കായലിൽ നിന്ന് പിടിക്കുന്ന മത്സ്യം അവർക്കനുവദിച്ച സ്ഥലങളിൽ കൊവിഡ് പ്രോട്ടൊകോൾ പ്രകാരം വിൽക്കാൻ നൽകിയ അനുമതിയാണ് ചില മത്സ്യ വിയാപാരികൾ ദുരുപയോഗം ചെയ്യുന്നത്.

മത്സ്യത്തിന്റെ ഡിമാന്റ് മനസ്സിലാക്കി മറ്റ് സംസ്ഥാനങളിൽ നിന്ന് കടൽ മത്സ്യം രഹസ്യമായി കടത്തികൊണ്ടു വന്ന് വിൽക്കുന്നു.മത്സ്യം എവിടെ നിന്നാണ് എന്ന് ചോദിക്കുന്നവരോട് കടപ്പുറത്ത് വള്ളകാരിൽ നിന്നു വാങിയതാണെന്നാണ് പ്രചരണം.പഴി കൊല്ലത്തെ പാവം മത്സ്യതൊഴിലാളികൾക്ക്.

ജില്ലയുടെ 80% വും അടച്ചുപൂട്ടി ചെറുതും വലുതുമായ ക്ലസ്റ്ററുകളാക്കിയാണ് കൊവിഡ് വ്യാപനം ഒരു പരിധിവരെ തടഞ്ഞത് എന്നാൽ ഉപജീവനമെന്ന സെന്റിമെൻസ് പറഞ്ഞ് ചിലർ ചെയ്യുന്നത് മരണ വ്യാപാരികളുടെ പണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News