
റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5150 രൂപയായി. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5000ല്‍പ്പരം രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.
ചൈന അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here