കൊവിഡ് പോസിറ്റീവായവരുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍; പ്രചരിപ്പിക്കുന്നത് പഞ്ചായത്ത് സെക്രട്ടറി കളക്ടര്‍ക്ക് അയച്ച കത്തിലെ വിവരങ്ങള്‍

കോഴിക്കോട്: കൊവിഡ് പോസിറ്റീവായവരുടെ പേരുവിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍. പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് അയച്ച കത്താണ് ലീഗ് പ്രവര്‍ത്തകര്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്.

കോഴിക്കോട്ട് യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ ലീഗ് പ്രവര്‍ത്തകരാണ് കോവിഡ് പോസിറ്റീവായവരുടെ വ്യക്തി വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പഞ്ചായത്ത് തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍.

പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കത്തയച്ചിരുന്നു. പഞ്ചായത്തിനെ കണ്ടയ്ന്‍മെന്റ് സോണാക്കി മാറ്റണം എന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആ കത്തിന്റെ പകര്‍പ്പാണ് ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചത്.

കോവിഡ് പോസിറ്റീവായവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടര്‍ അറിയിച്ചിരുന്നു. കളക്ടറുടെ ഉത്തരവ് കാറ്റില്‍ പറത്തുകയാണ് കൂരാച്ചുണ്ടിലെ ലീഗ് പ്രവര്‍ത്തകര്‍.

നേരത്തെയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാദത്തിലായിരുന്നു കൂരാച്ചുണ്ടിലെ ലീഗുകാര്‍. വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പകരം ടൗണില്‍ എത്തിച്ച് സ്വീകരണം നല്‍കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ ഒ.കെ. അമ്മതിനെതിരെ പൊലിസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News