രാജമല ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരണം 52

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ തുടര്‍ന്ന തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 52 ആയി.

ലയങ്ങളില്‍ കഴിഞ്ഞവരെക്കുറിച്ച് കണ്ണന്‍ദേവന്‍ കമ്പനി നല്‍കിയ കണക്ക് അനുസരിച്ച് ഇനി 19 മൃതദേഹങ്ങള്‍ കൂടിയാണ് ലഭിക്കാനുള്ളത്.ആദ്യ ദിനത്തില്‍ 12 പേരെ രക്ഷപെടുത്തിയിരുന്നു.

16 കിലോമീറ്റര്‍ ചുറ്റളിവിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച ലഭിച്ച ആറ് മൃതദേഹങ്ങളും ദുരന്തപ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നിന്നാണ് ലഭിച്ചത്. പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ഇവിടെ തടഞ്ഞ് നില്‍ക്കുകയായിരുന്നു.

പ്രത്യേകം രൂപീകരിച്ച ടീമുകളാണ് ഇവ കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നാല് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരാണുള്ളത്. സ്‌കൂബ ഡൈവിങ് ടീമും ഇവരോടൊപ്പമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News