സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

പെരിന്തല്‍മണ്ണ സ്വദേശി മൊയ്തുപ്പയാണ് മരിച്ചത്. 82 വയസ്സായിരുന്നു. പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂലൈ 30നാണ് മൊയ്തുപ്പയെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്.

സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ. പ്ലാസ്മ തെറാപ്പിയുള്‍പ്പെടെ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലയില്‍ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here