മൂന്ന് വര്‍ഷം മുന്‍പ് മരിച്ച വീട്ടമ്മ ഗൃഹപ്രവേശനത്തിനെത്തിയ അതിഥികളെ ‘സ്വീകരിച്ചു’; വെെ‍റലായി ദൃശ്യങ്ങള്‍

ലോകാത്ഭുതങ്ങളിലൊന്നാണ് തന്‍റെ പ്രിയപ്പെട്ടവള്‍ക്കായി ഷാജഹാന്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത താജ്മഹല്‍.. ലോകം എക്കാലവും വാ‍ഴുത്തുന്ന പ്രണയ സൗധം.. പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായി ഷാജഹാനെപ്പോലെ പ്രണയസൗധങ്ങളും സ്മാരകങ്ങളും തീര്‍ക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ട ഭാര്യയുടെ ജീവന്‍ തുളുമ്പുന്ന പ്രതിമ തന്നെ നിര്‍മ്മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് കര്‍ണാടകയിലെ ഒരു വ്യവസായി.

വ്യവസായിയായ ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിനെത്തിയപ്പോ‍ഴാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അമ്പരന്നുപോയത്. ഗൃഹനാഥനോടൊപ്പം അതിഥികളെ സ്വാഗതം ചെയ്തത് മൂന്നുവര്‍ഷം മുന്‍പ് ഒരപകടത്തില്‍ മരിച്ച അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്നു. ലിവിങ് റൂമില്‍ ഇരുന്ന് പുഞ്ചിരിച്ചുകൊണ്ട് തങ്ങളെ സ്വാഗതം ചെയ്യുന്ന വീട്ടമ്മയെ കണ്ട് അടുത്ത ബന്ധുക്കള്‍ പോലും ശരിക്കും ഞെട്ടി.

ഭാര്യയുടെ സ്വപ്നമായിരുന്ന വീടിന്‍റെ ഗൃഹപ്രവേശനത്തിന് അവളുടെ സാന്നിധ്യം കൂടി വേണമെന്ന് ചിന്തിച്ച ശ്രീനിവാസ മൂര്‍ത്തി, ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഭാര്യ മാധവിയുടെ ജീവന്‍ തുളുമ്പുന്ന പ്രതിമ തന്നെ നിര്‍മ്മിക്കുകയായിരുന്നു. ശ്രീനിവാസ മൂര്‍ത്തിയുടെയും ഭാര്യ മാധവിയുടെ പ്രതിമയുടെയും കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്.

ശ്രീനിവാസ മൂര്‍ത്തിയുടെയും മാധവിയുടെയും സ്വപ്നമായിരുന്നു കര്‍ണാടക കൊപ്പാലയിലെ ആഡംബരവസതി. എന്നാല്‍ സ്വപ്നം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ 3 വര്‍ഷം മുന്‍പ് ഒരു കാറപകടത്തില്‍ മാധവി മരിച്ചു.

വീടിന്‍റെ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ഭാര്യയുടെ ഓര്‍മ്മയ്ക്കായി അവളുടെ ജീവന്‍ തുടിക്കുന്ന പൂര്‍ണകായ രൂപം തന്നെ ശ്രീനിവാസ മൂര്‍ത്തി വീട്ടില്‍ സ്ഥാപിച്ചു. ഗൃഹപ്രവേശനത്തിനെത്തിയപ്പോള്‍ ലിവിങ് റൂമിലെ കസേരയില്‍ മാധവി ഇരിക്കുന്നത് കണ്ട് ശരിക്കും അമ്പരന്നു.

അതിഥികളെ അമ്പരപ്പിക്കുന്നതായിരുന്നു ആ കാഴ്ച. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ അപകടത്തില്‍ മരിച്ച മൂര്‍ത്തിയുടെ ഭാര്യ മാധവി അതിഥികളെ സ്വാഗതം ചെയ്ത് ലിവിങ് റൂമില്‍ ഇരിക്കുന്നു. കുടുംബത്തോട് അത്ര അടുപ്പമുള്ളവര്‍ പോലും അമ്പരന്ന ആ കാഴ്ചയുടെ പിന്നിലെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ശ്രീനിവാസ മൂര്‍ത്തിയുടെ സ്വപ്നമായിരുന്നു ആഡംബരവസതി. എന്നാല്‍ സ്വപ്നം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കാര്‍ ആക്സിഡന്‍റില്‍ അവര്‍ മരിച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് രണ്ട് മക്കളുമൊത്ത് തിരുപ്പതിയില്‍ പോയ മാധവിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. കോളാറില്‍ വച്ച് അമിത വേഗത്തിലെത്തിയ ട്രെക്കിലേക്ക് കാര്‍ ഇടിച്ചു കയറി അപകടമുണ്ടായി. അപകട സ്ഥലത്ത് വച്ച് തന്നെ മാധവി മരിച്ചു. ഇവരുടെ രണ്ട് മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മാധവിയുടെ മരണം മൂര്‍ത്തിയെയും കുടുംബത്തെയും തകര്‍ത്തുകളെഞ്ഞെങ്കിലും ഭാര്യയുടെ സ്വപ്നമായിരുന്ന വീട് ഉടന്‍ നിര്‍മ്മിക്കാന്‍ മൂര്‍ത്തി തീരുമാനിക്കുകയായിരുന്നു.

ക‍ഴിഞ്ഞ ജൂലൈ ആദ്യമാണ് വീടിന്‍റെ പണി പൂര്‍ത്തിയാക്കാനായത്. 25ഓളം ആര്‍ക്കിട്ടെക്ടുമാരെ സമീപിച്ച ശേഷമാണ് സ്വപ്ന ഭവനത്തിലേക്ക് വഴി തുറന്നതെന്നാണ് ശ്രീനിവാസ മൂര്‍ത്തി പറയുന്നത്. വീടൊരുങ്ങിയപ്പോൾ തങ്ങളുടെ സ്വപ്ന ഭവനത്തില്‍ അവരുടെ സാന്നിധ്യം വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് മൂര്‍ത്തി പറയുന്നത്.

ഒടുവില്‍ സിലിക്കോണ്‍ വാക്സില്‍ മാധവിയുടെ ശില്‍പമുണ്ടാക്കിയെടുക്കുകയായിരുന്നു. പ്രതിമയാണെന്ന് ആര്‍ക്കും തോന്നുക പോലും ചെയ്യാത്ത അത്ര കൃത്യതയോടെയാണ് മാധവിയുടെ ശില്‍പം നിര്‍മ്മിച്ചിട്ടുള്ളത്. ലിവിങ് റൂമിലെ കസേരയില്‍ മാധവി ഇരിക്കുന്ന കണ്ടാല്‍ പ്രതിമയാണെന്ന് അടുത്തറിയുന്നവര്‍ക്ക് പോലും ആദ്യ നോട്ടത്തില്‍ മനസ്സിലാകില്ല.

കര്‍ണാടകയിലെ പ്രമുഖ പാവ നിര്‍മ്മാതാക്കളായ ഗോബേ മാനയാണ് മാധവിയുടെ ജീവസുറ്റ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ശ്രീനിവാസ മൂര്‍ത്തിയുടെ കൊപ്പലിലെ ഈ വീടും മാധവിയും സമൂഹമാധ്യമങ്ങളില്‍ വെെറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News