മാധ്യമങ്ങള്‍ വേട്ടയാടിയ നമ്പി നാരായണന് ഒടുവില്‍ നീതി; ജീവിതവും ജോലിയും നഷ്ടമായ നമ്പി നാരായണന് 1.30 കോടി സര്‍ക്കാര്‍ നഷ്ടപരിഹാരമായി കൈമാറി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് ഒടുവില്‍ നീതി.

ജീവിതവും ജോലിയും നഷ്ടമായ നമ്പി നാരായണന് നഷ്ടപരിഹാരമായി 1.30 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ഡിജിപിയാണ് തുക കൈമാറിയത്. മുന്‍ ചീഫ് സെക്രട്ടറി ജയകുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.

കള്ളക്കേസില്‍ കുടുക്കിയതിന്റെ പ്രായശ്ചിത്വം ആയിട്ടാണ് തുക കൈമാറിയത്. നഷ്ടപരിഹാര തുക ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍പ് ആദ്യ ഗഡുവായി 60 ലക്ഷം നല്‍കിയിരുന്നു

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇരയായ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരതുക കൈമാറിയത്.

കേസില്‍ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേര്‍ത്തതാണെന്നും നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel