വ്യക്തിഅധിക്ഷേപവും വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പാടില്ല, കർക്കശ നടപടി; നിയമഭേദഗതിയും ആലോചിക്കും.മുഖ്യമന്ത്രി

വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി കർശനമായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യമാധ്യമങ്ങളിലുള്ളവർ മാത്രമല്ല, മറ്റു മാധ്യമങ്ങളിൽ നിന്നുള്ളവരും വ്യക്തിപരമായ ആക്ഷേപത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് നല്ലത്.

വ്യാജവാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുന്ന ചില കേന്ദ്രങ്ങളുമുണ്ട്. അത്തരം കാര്യങ്ങൾ കണ്ടെത്താൻ പിആർഡിയുടെ പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കാര്യങ്ങളിൽ കുറേക്കൂടി നിയമപരമായ കരുത്ത് വേണമെന്ന അഭിപ്രായമുണ്ട്. തെറ്റായ വാർത്തകൾ, അധിക്ഷേപങ്ങൾ, ആൾമാറാട്ടം തന്നെ നടത്താനുള്ള ശ്രമം, എന്തും വിളിച്ച് പറയാനുള്ള അവസ്ഥ-ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ കൂടുതൽ കർക്കശമായി കൈകാര്യം ചെയ്യണമെന്ന് തന്നെയാണ് സർക്കാരിന്റെ അഭിപ്രായം.

ആർക്കെതിരെയായാലും ഇത് തന്നെയാണ് നിലപാട്. ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ വരുമ്പോൾ കയ്യടിച്ച് കൊടുക്കലും, മറ്റൊരു കൂട്ടർക്കെതിരെ വരുമ്പോൾ രോക്ഷം കൊള്ളുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പാടില്ല.

എല്ലാവരും ഒരേ സമീപനം സ്വീകരിച്ച് പോകണം. ആശയ സംവാദങ്ങളാകണം ഉണ്ടാകേണ്ടത്. മാധ്യമപ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതി അന്വേഷണത്തിന വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News