ഒരു വിഭാഗത്തിനെതിരൊയ അധിക്ഷേപത്തിന് കൈയ്യടിക്കുകയും, മറിച്ച് സംഭവിച്ചാല്‍ രോക്ഷം കൊളളുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ശരിയല്ലെന്ന് മുഖ്യമന്ത്രി

ഒരു വിഭാഗത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാല്‍ അതിന് കൈയ്യടിക്കുകയും, മറിച്ച് സംഭവിച്ചാല്‍ രോക്ഷം കൊളളുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ശരിയല്ലെന്ന് മുഖ്യമന്ത്രി. വ്യക്തിപരമായ അധിക്ഷേപം ആരും നടത്താന്‍ പാടില്ലെന്നും മറിച്ച് ആശയസംവാദമാണ് വേണ്ടതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ഇടത്തെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങളിലെ ഇടത് പ്രവര്‍ത്തകരും, മാധ്യമങ്ങളും തമ്മില്‍ നിലനിള്‍ക്കുന്ന പോരാട്ടത്തെ പറ്റിയുളള ചോദ്യത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കിയത്.

എന്‍റെ ചിലവില്‍ അവിടുത്തെ പ്രശ്നങ്ങള്‍ തീര്‍ക്കേണ്ടെന്ന് ചെന്നിത്തലയുടെ എണ്ണിയെണ്ണി വെല്ലുവിളിക്കുളള മറുപടിയായി വ്യക്തമാക്കി. ലൈഫ് പദ്ധതിയില്‍ സ്വപ്നക്ക് കമ്മീഷന്‍ ലഭിച്ചു എന്ന വാര്‍ത്ത മാത്രമാണ് വന്നത്. റെഡ്ക്രസന്‍റിന്‍റെ പ്രതികരണം വരട്ടെയെന്നും അതിന് ശേഷം നോക്കാമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

സര്‍ക്കാര്‍ ലോ കോളേജുകളില്‍ ബാച്ചുകള്‍ കൂട്ടി ബാര്‍ കൗണ്‍സില്‍ നിബന്ധന മറികടക്കും. ഇഐഎ കരട് പ്രത്യാഘാതമുണ്ടാക്കുന്നത്. പല നിര്‍ദേശങ്ങളോട് യോജിപ്പില്ല. ബന്ധപ്പെട്ടവരുമായും സംസ്ഥാനവുമായും ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News