കൊല്ലം ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു

ജില്ലയിൽ ശനിയാഴ്‌ച വരെ കോവിഡ്‌ വ്യാപനമുള്ള ഏഴ്‌ ലാർജ്‌ ക്ലസ്റ്ററുകൾ. ആകെയുള്ള 23 ക്ലസ്‌റ്റുകളിൽ 15എണ്ണം ലിമിറ്റഡ്‌ ക്ലസ്‌റ്ററും ‌ ജില്ലാ ജയിൽ ക്ലോസ്‌ഡ്‌ ക്ലസ്‌റ്റർ വിഭാഗത്തിലുമാണ്‌. തലച്ചിറ, ശാസ്‌താംകോട്ട, ചവറ– പന്മന, അഞ്ചൽ, ഏരുർ, ഇടമുളയ്‌കൽ, കൊട്ടാരക്കര എന്നിവയാണ്‌‌ ലാർജ്‌ ക്ലസ്‌റ്ററുകൾ.

രോഗവ്യാപനത്തിൽ തലച്ചിറ ക്ലസ്‌റ്റർ ‌ മുന്നിലാണെങ്കിലും ശനിയാഴ്‌ച തലച്ചിറ കണ്ടയിൻഡ്‌ വിഭാഗത്തിലാണ്‌. ശാസ്‌താംകോട്ട, ഇടമുളക്കൽ ക്ലസ്‌റ്റുകളും ഈ പട്ടികയിൽ വരും. ഒരാഴ്‌ച വരെ പുതിയ കേസുകൾ റി‌പ്പോർട്ട്‌ ചെയ്യാതിരുന്നാലാണ്‌ കണ്ടെയിനമെന്റ്‌ വിഭാഗത്തിൽപ്പെടുത്തുന്നത്‌. ‌

ചാത്തന്നൂർ, കല്ലുവാതുക്കൽ, കടയ്‌ക്കൽ, കുളത്തൂപ്പുഴ, പടപ്പക്കര, നെടുമ്പന, ഇരവിപുരം– വാളത്തുംഗൽ, നീണ്ടകര, പൊഴിക്കര, അഴിക്കൽ– ആലപ്പാട്‌, ഇളമാട്‌, ചിതറ– മാങ്കോട്‌, ഇട്ടിവ, തഴവ, കുളത്തുപ്പുഴ, എന്നിവ ലിമിറ്റഡ്‌ ക്ലസ്‌റ്റുകളിൽപെടുന്നു. ഇതിൽ നീണ്ടകര, കുളത്തൂപ്പുഴ ക്ലസ്‌റ്റുകൾ മാത്രമാണ്‌ നിലവിൽ രോഗവ്യാപനമുള്ളത്‌. മറ്റ്‌ ക്ലസ്‌റ്റുകൾ കൺണ്ടെയിൻഡ്‌ ‌ വിഭാഗത്തിലാണ്‌.

ജില്ലാ ജയിൽ, കുളത്തുപ്പുഴ ക്ലസ്‌റ്റുകളിൽ രോഗവ്യാപനത്തിൽ വർധനയാണ്. രോഗവ്യാപനതോത്‌ കുറയുന്ന ക്ലസ്‌‌റ്ററുകളിൽ ചവറ– പന്മന, അഞചൽ, ഏരൂർ, നീണ്ടകര, കൊട്ടാരക്കര മുനസിപ്പാലിറ്റി എന്നിവ ഉൾശപ്പടുന്നു. മറ്റ്‌ ക്ലസ്‌റ്റുകൾ രോഗവ്യാപനത്തിൽ കൂടുതലും കുറവുമില്ലാതെ തുടരുന്നു. 44ശതമാനമാണ്‌ ജില്ലയിൽ രോഗവ്യാപന തോത്.

ലാർജ്ജ് ക്ലസ്റ്ററുകളിൽ 30ശതമാനവും ലിമിറ്റഡ് ക്ലസ്റ്ററുകളിൽ 15ശതമാനവുമാണ് രോഗവ്യാപനം. തലച്ചിറയിൽ 144 പോസിറ്റീവ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. തൊട്ടു പിന്നിലുള്ള ജില്ലാ ജയിലിൽ 92 ഗപർക്കും കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ 72 ഗപർക്കും ചവറ– പന്മനയിൽ 60 പേർക്കും ശനിയാഴ്‌ച വരെ കൊവിഡ്‌ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News