ഇന്ത്യൻ വംശജ കമല ഹാരിസ്‌ അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനാർഥി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും. നവംബർ 3നാണ്‌ തെരഞ്ഞെടുപ്പ്‌.

മാര്‍ച്ച് 15 ന്‌ ജോ ബൈഡൻ തന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭരണമികവ് കൊണ്ടും നേതൃപാടവം കൊണ്ടും സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവാണ്‌ കമലയെന്ന്‌ ബൈഡൻ പറഞ്ഞു.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിലൂടെ താന്‍ ബഹുമാനിതയായെന്ന് കമല ഹാരീസ് പ്രതികരിച്ചു. ജോ ബൈഡനെ പ്രസിഡന്റ് ആക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

1960 കളിൽ തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലെത്തിയ കാൻസര്‍ ഗവേഷക ശ്യാമളാ ഗോപാലിന്‍റെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിന്‍റെയും മകളായ കമലാഹാരിസ് അഭിഭാഷകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here