മാധ്യമങ്ങള്‍ നടത്തുന്നത് അപ്രഖ്യാപിത വിമോചന സമരത്തിനുള്ള ഒരുക്കങ്ങളാണോ എന്ന് പോലും സംശയിക്കുന്നു; ശശി കുമാര്‍

ഇന്ത്യയിൽ മാധ്യമങ്ങളെ സംബന്ധിച്ച് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെങ്കിൽ, കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ച് ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ ഒരുക്കമാണോ എന്ന് സംശയിക്കുന്നതായി ഏഷ്യാനെറ്റ് സ്ഥാപകനും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശശികുമാർ, താൻ വേട്ടയാടപ്പെട്ടിട്ടും ഒരു മാധ്യമവും തന്നോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് നമ്പി നാരായണൻ.

ചാരക്കേസിൻ്റെ തിക്താനുഭവത്തിൽ നിന് പോലും മാധ്യമങ്ങൾ ഒന്നും പഠിച്ചില്ലെന്ന് തെളിക്കുന്ന സംഭവങ്ങൾ ആണ് സമീപകാലത്ത് അരങ്ങേറുുന്നത് എന്ന് P. രാജീവ് മാധ്യമ സ്വാതന്ത്ര്യവും വ്യക്തിതിഹത്യയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കൈരളി ന്യൂസിൻ്റെ ന്യൂസ് ആൻ്റ് വ്യൂസ് ചർച്ചലായിരുന്നു ഇവരുടെ അഭിപ്രായ പ്രകടനം.

മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ പേര് പറഞ്ഞ് വ്യക്തിഹത്യ പരിധി വിടുന്നുവോ എന്ന കാബേറിയ ചർച്ചക്കിടയിൽ ആണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ സമീപകാല മാധ്യമങ്ങളുടെ ശൈലിക്കെതിരെ തുറന്ന് അടിച്ചത്. മാധ്യമ വിചാരണയുടെ ഇരയും ജീവിക്കുന്ന രക്തസാക്ഷിയുമായ നമ്പി നാരായണൻ തൻ്റെ അനുഭവങ്ങളിൽ നിന്ന് നടത്തിയ വിമർശനം ഗൗരവം ഏറിയത് ആയിരുന്നു.

ചാര കേസിൽ നിന്നും മാധ്യമങ്ങൾ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന തെളിക്കുന്നതാണ് സമീപകാല മാധ്യമ ശൈലിയെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് വിമർശനം ഉന്നയിച്ചു.

വ്യക്തിഹത്യയുടെ സൂപ്പർ മാർക്കറ്റുകൾ ആയി മാധ്യമങ്ങൾ മാറുകയാണോ എന്ന് അവതാരകൻ ആയ ജോൺ ബ്രിട്ടാസ് സംശയം പ്രകടിപ്പിച്ചു.
മാധ്യമ വേട്ടയാടലിൻ്റെ ഇര കരുണാകരൻ ആണെന്ന് KPCC ജനറൽ സെക്രട്ടരി ശൂരനാട് രാജശേഖരൻ ചൂണ്ടി കാട്ടിയപ്പോൾ ചർച്ചയിൽ പിറന്ന രസകരമായ മുഹൂർത്തം ഇങ്ങനെ.

മാധ്യമങ്ങൾ തിരുത്തേണ്ടതുണ്ടെന്ന സ്വയം വിമർശനം മുൻ ജൻമഭൂമി പത്രാധിപർ Kvട ഹരിദാസും ചർച്ചയിൽ സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News