കേന്ദ്ര സർക്കാരിന്‍റെ ഇഐഎ കരട് വിജ്ഞാപനം കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന്‌ കെസിബിസി

ഇ ഐ എയിൽ നിലപാട് വ്യക്തമാക്കി കെസിബിസി. പത്രക്കുറിപ്പിലൂടെ ആണ് കെസിബിസി നിലപാട് വ്യക്തമാക്കിയത്. ഇഐഎ വ്യാവസായിക രംഗത്ത് അഭിവൃദ്ധി ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ന്യായീകരിക്കുമ്പോഴും കരട് വിജ്ഞാപനം കോർപ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന്‌ കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

KCBC Press Release 11.8.2020
രണ്ട് ഹെക്ടറിന് മുകളിൽ ഉള്ള ക്വാറികൾ പ്രവർത്തിക്കാൻ പാരിസ്ഥിക അനുമതി തുടർന്നും ഉറപ്പാക്കണം. ഈ നിർദ്ദേശം കേരളം പോലെ പാരിസ്ഥിതിക ദുർബ്ബല പ്രദേശങ്ങളിൽ പാലിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

ഖനനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ആദിവാസി ഗോത്ര സമൂഹങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിക്കുന്നത് എന്നും ഇഐഎ കരട് വിജ്ഞാപനത്തെ എതിർത്ത് കെസിബിസി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here