കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

മറയൂർ ചെണ്ടുവര എസ്റ്റേറ്റിൽ തോട്ടംതൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു 20മുറി ലയത്തിൽ പഴനി (48) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ബന്ധുവിൻ്റ വീട്ടിലെത്തി മടങ്ങുമ്പോ‍ഴാണ് ആക്രമണം ഉണ്ടായത്.

വീട്ടിലേക്ക് മടങ്ങും വഴി ഏഴുമണിയോടെയാണ് പ‍ഴനി ഒറ്റയാൻറെ മുമ്പിൽ പെട്ടത്. പകൽ സമയത്ത് തേയിലത്തോട്ടത്തിൽ കാണപ്പെട്ട ഒറ്റയാനാണ് പഴനിയെ ചവിട്ടി കൊന്നത്. സംഭവസ്ഥലത്തുതന്നെ പഴനി മരണപ്പെട്ടതായി പറയപ്പെടുന്നു.

പോസ്റ്റ്മോറ്റത്തിനായി മൃതതേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News