24 മണിക്കൂറിനിടെ 60,963 പുതിയ കേസുകള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്ക്. 834 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ മരണം 46,091 ആയി.

11 ദിവസത്തിനിടെ ആറേകാൽ ലക്ഷം പേരിൽ രോഗം വ്യാപിച്ചു. റഷ്യയിൽ നിന്നും കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതി ഇന്ന് യോഗം ചേരും.

ഓഗസ്റ് മാസമാരംഭിക്കുമ്പോൾ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 17 ലക്ഷം. പതിനൊന്നു ദിവസം പിന്നിടുമ്പോൾ രോഗ ബാധിതർ 23, 29, 639 ആയി. 11 ദിവസത്തിനുള്ളിൽ ആറേകാൽ ലക്ഷം പേരിൽ രോഗം ബാധിച്ചു. പ്രതിദിനം 60000 ത്തിന് മുകളിൽ രോഗികൾ ഉണ്ടാകുന്നതാണ് ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമാകാൻ കാരണം. ഇന്നലെ മാത്രം 60963 പേരിൽ രോഗം സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് തൊട്ട് മുൻപിലുള്ള ബ്രസീലിൽ മുപ്പത് ലക്ഷം രോഗികൾ ഉണ്ട്. നിലവിലെ വ്യാപന രീതി തുടർന്നാൽ ഒരാഴ്ച്ചക്കുള്ളിൽ ഇന്ത്യ ബ്രസീലിനെ മറികടക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മഹാരാഷ്ട്രയിൽ കോവിഡ് മരണം കൂടുതലാണ്. ചൊവ്വാഴ്ച മാത്രം 256 പേർ മരിച്ചു. 24 മണിക്കൂറിനുളിൽ ഇന്ത്യയിൽ മരിച്ചതാകട്ടെ 834 പേർ.

11, 088 പേരിലാണ് മഹാരാഷ്ട്രയിൽ ഒറ്റ ദിവസത്തിനുള്ളിൽ രോഗം കണ്ടെത്തിയത്. ആന്ധ്രാ പ്രദേശിൽ പ്രതി ദിന രോഗികളുടെ എണ്ണവും പതിനായിരമായി തുടരുന്നു. റഷ്യ അടക്കമുള്ള രാജ്യങ്ങൾ കോവിഡ് പ്രതിരോധ വാക്സിൻ കണ്ടു പിടിച്ചത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇതിനായി രൂപീകരിച്ച വിദഗ്ത സമിതി കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here