ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന ഹെഗ‌്ഡെ ഇപ്പോൾ ഉത്തര കന്നഡയിൽ നിന്നുള്ള ബിജെപി എംപിയാണ‌്.

ഉത്തര കന്നഡയിലെ കുംടയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ഹെഗ്‌ഡെ ബി.എസ്.എന്‍.എല്‍. ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിളിച്ച‌് ആക്ഷേപിച്ചത‌്.
അറിയപ്പെടുന്ന ഒരു കമ്പനിയുടെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍’ ഹെഗ്‌ഡെ പറഞ്ഞു.

ബിഎസ്എന്‍എല്‍ രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ട

മോദി സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ .
ഇത്രയും ജീവനക്കാര്‍ ഉണ്ടായിട്ടും കമ്പനിയുടെ നിലവാരം ഉയര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് ഹെഗ‌്ഡെയുടെ വാദം.

നേരത്തെ മന്ത്രിയായിരിക്കെ ദളിതരെ കുരക്കുന്ന തെരുവു പട്ടികളെന്ന‌് ഹെഗ‌്ഡെ വിളിച്ചതും മതേതരം എന്ന വാക്കുള്ളത‌് കാരണം ഇന്ത്യൻ ഭരണ ഘടന സർക്കാർ മാറ്റിയെഴുതുമെന്ന പ്രസ‌്താവനയടക്കം നടത്തിയിട്ടുള്ള ഹെഗ‌്ഡെ വർഗ്ഗീയ പ്രസ‌്താവനകൾക്ക‌് കുപ്രസിദ്ധി നേടിയിട്ടുള്ള ബിജെപി നേതാവാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News