മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണം; ഗത്യന്തരമില്ലാതെ നേതാക്കളെ തള്ളി പറഞ്ഞ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തെ ഇതാദ്യമായി തളളി പറഞ്ഞ് രമേശ് ചെന്നിത്തല. അത്തരം ആക്രമണം ശരിയല്ല. തെളിവ് ഉണ്ടെങ്കിലേ ആക്ഷേപം ഉന്നയിക്കാവു എന്ന് പി.ടി തോമസിനോട് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിന്ദു കൃഷ്ണയേയും , ദീപ്തി മേരി വര്‍ഗ്ഗീസിനേയും തള്ളി പറഞ്ഞു. ഇടത് സൈബര്‍ ഗുണ്ടകള്‍ക്കെതിരെ നടത്തിയ പത്രസമ്മേളനത്തില്‍ കൈരളി ലേഖകന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ഗത്യന്തരം ഇല്ലാതെ ചെന്നിത്തല ഇതാദ്യമായി കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തെ തള്ളി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News