തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഹരിപുരം സ്വദേശി ഷംസുദീന്‍ (53), ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ആഗസ്റ്റ് 9 ന് മരണമടഞ്ഞ എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ജൂലൈ 31ന് മരണമടഞ്ഞ ഇടുക്കി സ്വദേശി അജിതന് (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന് (89), ആഗസ്റ്റ് 2 ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 126 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 45 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 255 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 234 പേര്‍ക്കും, എറണാകുളം ജില്ലയിലെ 111 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 105 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 71 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 70 പേര്‍ക്കും, കോട്ടയം ജില്ലയിലെ 66 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 64 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 9, കോഴിക്കോട് ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നും 27 പേരുടെയും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,926 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,51,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,39,326 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,426 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1380 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28,644 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,56,360 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7313 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,41,283 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1049 പേരുടെ ഫലം വരാനുണ്ട്.
ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്), തിരുനെല്ലി (സബ് വാര്‍ഡ് 10), വെങ്ങപ്പള്ളി (സബ് വാര്‍ഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമന്‍ (6), മണമ്പൂര്‍ (9, 12), ചെമ്മരുതി (12), കോട്ടയം ജില്ലയിലെ കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3), എറണാകുളം ജില്ലയിലെ കുമ്പളം (16), തിരുവാണിയൂര്‍ (3, 13), മലയാറ്റൂര്‍- നീലേശ്വരം (1), ഇടുക്കി ജില്ലയിലെ ആലക്കോട് (1, 2, 3 സബ് വാര്‍ഡ്), തൊടുപുഴ (21, 22 സബ് വാര്‍ഡ്), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4), കോഴിക്കോട് ജില്ലയിലെ നെച്ചാട് (2), കാവിലുംപാറ (10), പത്തനംതിട്ട ജില്ലയിലെ പുറമറ്റം (2, 12, 13), അടാട്ട് (4, 11), കൊല്ലം ഇട്ടിവ (1, 2, 21), കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ് (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (വാര്‍ഡ് 10), വണ്ണപുറം (1, 4, 17), പീരുമേട് (2, 6, 7, 10, 11, 12), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (7, 12, 13), തൂണേരി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അഴിയൂര്‍ (6, 10, 13, 15), നടത്തറ (12, 13), ചാലക്കുടി മുന്‍സിപ്പാലിറ്റി (33), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (11, 12), മുണ്ടക്കയം (12), വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (15, 23,24), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10, 11), എറണാകുളം ജില്ലയിലെ രായമംഗലം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 540 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്തെ തീരദേശമേഖലകളില്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശമേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവശ്യഭക്ഷ്യവസ്തുകള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ മൂന്ന് വരെ പ്രവര്‍ത്തിക്കാം.
ആലുവയില്‍ രോഗവ്യാപനം കുറഞ്ഞു വരുന്നു. എന്നാല്‍ പശ്ചിമ കൊച്ചിയില്‍ ആശങ്ക തുടരുന്നു. ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് രാക്ഷാപ്രവര്‍ത്തനം നടത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി ഹൈ റിസ്ക് കോണ്ടാക്ടില് വന്ന 26 പേരില്‍ 12 പേരുടെ ഫലം നെഗറ്റീവാണ്. ഇതിന്റെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. അതിനാല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധിപ്പേര്‍ സംസ്ഥാനം കടന്നു വരുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടത്തിയ സെന്റിനല്‍സ് സര്‍വ്വേയില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയിത്. എന്‍ഡിആര്‍എഫില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രാജമല എസ്റ്റേറ്റില്‍ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിന് നൂതന മാര്‍ഗങ്ങള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നു.
മത്സ്യവില്‍പ്പനയ്ക്ക് പോകുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും
മത്സ്യവിപണനകേന്ദ്രങ്ങള്‍, മൊത്തവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റിടങ്ങളിലേക്ക് വില്‍പ്പനയ്ക്ക് പോകുന്ന സ്ത്രീകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഫലം നെഗറ്റീവായവര്‍ മാത്രമേ വില്‍പ്പനയ്ക്ക് പോകാവു. കൊവിഡ് പ്രതിരോധത്തിനായി അതിനൂതന വിദ്യകള്‍ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിംഗിനായാണ് കൊവിഡ് രോഗികളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ എവിടെയും കൊടുക്കില്ല എവിടെയും പങ്കുവയ്ക്കില്ല. ഇക്കാര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ട.
മാസ്ക് ധരിക്കാത്ത 8355 സംഭവങ്ങള്‍; ക്വാറന്റീന് ലംഘിച്ച് 15 പേര്
മാസ്ക് ധരിക്കാത്ത 8355 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന് ലംഘിച്ച 15 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് മഴ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഇപ്പോള്‍ നിലവിലില്ല.
പെട്ടിമുടി ദുരന്തം; മരണം 55
ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ കൂടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ മരണസംഖ്യ 55 ആയി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് സാനിറ്റൈസര്‍, കയ്യുറ എന്നിവ വിതരണം ചെയ്തു വരുന്നു. തിരച്ചില്‍ നടക്കുന്ന മുഴുവന്‍ ഭാഗത്തും അഗ്നിശമനസേനയുടെ സഹായത്തോടെ അണുനശീകരണം നടത്തുന്നുണ്ട്.
ഇടുക്കിയില്‍ ഇന്ന് 21 ദുരിതാശ്വാസ ക്യാംപുകളുണ്ട്. 434 പേര് ക്യാംപുകളിലുണ്ട്. 34 വീടുകള്‍ മഴയില്‍ തകര്‍ന്നു. സംസ്ഥാനത്ത് പൊതുവില്‍ മഴയുടെ ശക്തി കുറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ആകെ 648 ക്യാംപുകളിലായി 25350 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ 324 നോണ്‍ റസിഡന്‍ഷ്യല്‍ ക്യാംപുകളിലായി 97006 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഇന്നലെ സുപ്രീംകോടതി നിയോഗിച്ച ഉപസമിതി എത്തി പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായ സാഹചര്യത്തിലാണ് പരിശോധന.
കരിപ്പൂര്‍ അപകടവുമായി ബന്ധപ്പെട്ട് 83 പേര് ചികിത്സയിലുണ്ട്. 22 പേര് ഗുരുതരാവസ്ഥയിലാണ്.
രക്ഷാപ്രവര്‍ത്തനത്തെ അപമാനിച്ച് പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം
കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ യാത്രക്കാരുടെ ലഗേജ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ഒരാളുടെ ചിത്രം പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയ ശത്രുത തീര്‍ക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ഇതു വ്യാജസന്ദേശം ആണെന്ന് കരിപ്പൂര്‍ പൊലീസ് അറിയിച്ചു.
കെഎസ്ഇബി ലോഗോ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ രക്ഷാപ്രവര്‍ത്തനത്തെ അപമാനിച്ച് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രവും വ്യാജമാണ്. വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ ജില്ലാ പിആര്ഡികളുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here