തിരുവനന്തപുരത്തെ തീരദേശമേഖലകളില്‍ കൂടുതല്‍ ഇളവുകള്‍; അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ മൂന്നു വരെ പ്രവര്‍ത്തിക്കാം; രാജമല എസ്റ്റേറ്റില്‍ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശമേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യഭക്ഷ്യവസ്തുകള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ മൂന്ന് വരെ പ്രവര്‍ത്തിക്കാം.

ആലുവയില്‍ രോഗവ്യാപനം കുറഞ്ഞു വരുന്നു. എന്നാല്‍ പശ്ചിമ കൊച്ചിയില്‍ ആശങ്ക തുടരുന്നു. ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് രാക്ഷാപ്രവര്‍ത്തനം നടത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ വന്ന 26 പേരില്‍ 12 പേരുടെ ഫലം നെഗറ്റീവാണ്. ഇതിന്റെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. അതിനാല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധിപ്പേര്‍ സംസ്ഥാനം കടന്നു വരുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടത്തിയ സെന്റിനല്‍സ് സര്‍വ്വേയില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയിത്. എന്‍ഡിആര്‍എഫില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രാജമല എസ്റ്റേറ്റില്‍ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News