കൊവിഡ് ടെസ്റ്റില്‍ കേരളം മുന്നില്‍ തന്നെ; ലോകാരോഗ്യ സംഘടനയ്‌ക്കോ ആരോഗ്യവിദഗ്ദ്ധര്‍ക്കോ ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ടെസ്റ്റില്‍ പിന്നിലാണെന്ന് രമേശ് ചെന്നിത്തല ഇപ്പോഴും ആരോപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റ് ആരോഗ്യവിദഗ്ദ്ധര്‍ക്കോ എന്നാല്‍ ഈ കാര്യത്തില്‍ യാതൊരു ആക്ഷേപവും ഇല്ല. ഒരു ഘട്ടത്തില്‍ ലോകത്തില്‍ തന്നെ മികച്ച നിലയിലായിരുന്നു കേരളം. ഇപ്പോള്‍ കേസുകളുടെ എണ്ണം കൂടി. എന്നിട്ടും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ തന്നെ കേരളം ഉണ്ട്.

പ്രതിപക്ഷ നേതാവ് മറ്റെന്തോ രീതിയിലാണ് വിവരം ശേഖരിക്കുന്നത് എന്നാണ് തോന്നുന്നത്. ഇവിടെ നാം മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ വലിയ തുക വാങ്ങിയാണ് കൊവിഡ് ചികിത്സ നല്‍കുന്നത്. ഇവിടെ നാം സൗജന്യ ചികിത്സയാണ് നല്‍കുന്നത്.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഡോക്ടര്‍മാരെ കൊവിഡ് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവര്‍ക്ക് 42000 രൂപ വച്ച് പ്രതിമാസ വേതനം നല്‍കാന്‍ 13. 33 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News