സച്ചിനെയും ബച്ചനെയും ബന്ധിപ്പിക്കുന്ന കണ്ണി കിഷോർ കുമാർ; ഇതിഹാസങ്ങൾക്കു മുന്നിൽ ചാടിയ ഓർമകൾ പങ്കുവച്ച് അനൂപ് ശങ്കർ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അനൂപ് ശങ്കർ. നിരവധി സ്റ്റേജ് ഷോകളിലൂടെയും ബാൻഡുകളിലൂടെയും അവിശ്വസനീയമാംവണ്ണം പാടി ആസ്വാദകരെ പുതിയ തലങ്ങളിലെത്തിക്കുന്ന മികച്ച ഗായകൻ.

നമ്മുടെ മറ്റ് പല യുവ ഗായകർക്കും ലഭിക്കാത്ത വലിയ ഭാഗ്യം അനൂപിനു ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചൻ, മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി, തെലുങ്ക് സൂപ്പർ താരം നാഗാർജുന തുടങ്ങി നിരവധി ഇതിഹാസ താരങ്ങളുടെ മുന്നിൽ പാടുവാനുള്ള അവസരം ലഭിച്ചതാണ് അനൂപിൻ്റെ വലിയ ഭാഗ്യം.

സച്ചിൻ ടെൽഡുൽക്കറും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു തൻ്റെ പാട്ട് കേട്ടപ്പോൾ അവരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി- പ്രശസ്ത ഗായകൻ കിശോർ കുമാറിൻ്റെ – ഗാനമാണ് ഞാൻ ആലപിച്ചത്. സച്ചിൻ്റെ ഇഷ്ട ഗായകനാണ് കിഷോർ കുമാർ. അതുപോലെ ബച്ചനായി കൂടുതൽ ഗാനമാലപിച്ചത് കിശോർ കുമാറും.

രണ്ടു പേർക്കും ഗാനം വളരെയിഷ്ടമായി എന്നു പറഞ്ഞത് മറക്കാനാവാത്ത സംഭവമാണ്. അനൂപ്, ഇതിഹാസങ്ങൾക്കു മുന്നിൽ പാടിയ അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ ഇതാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News