മാധ്യമ വിചാരണ പാടില്ല: ക്രിമിനല്‍ കേസ് അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമ വിചാരണക്കെതിരെ ഹൈക്കോടതി രംഗത്ത്. മാധ്യമ വിചാരണ പാടില്ലന്നും ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ക്രിമിനല്‍ കേസുകളിലെ അന്വേഷണത്തെക്കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി പറഞ്ഞു. ഈ പ്രവണത വര്‍ദ്ധിച്ചു വരുകയാണന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം നടത്തുന്നതിന് നിയമപരമായി വിലക്കുണ്ട്. പത്രസമ്മേളനങ്ങള്‍ തെളിവുകള്‍ ദുര്‍ബലപ്പെടുത്തും. കസ്റ്റഡിയിലുള്ള പ്രതികളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ ഫോട്ടോ പ്രസിദ്ധികരിക്കുകയോ ചെയ്യാന്‍ പാടില്ല. ഇക്കാര്യത്തില്‍ പോലീസ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനായി പാലിക്കണം’

ഇത് സംബന്ധിച്ചു ഡി ജി പി സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വ്യക്തിപരമമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത് അനുവദിക്കാനാവില്ലെന്നും കോടതികളാണ് കേസുകളില്‍ തീര്‍പ്പു കല്പിക്കേണ്ടതെന്നും ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എന്‍ അനില്‍കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഹരിഹര വര്‍മ്മ കൊലക്കേസില്‍ അന്വേഷണ പുരോഗതി വിശദീകരിച്ച് ഐ.ജി.വാര്‍ത്താ സമ്മേളനം നടത്തിയതിലൂടെ പ്രതികളെ വിചാരണക്ക് മുന്‍പ് തിരിച്ചറിയാന്‍ ഇടയാക്കിയെന്ന പ്രതിഭാഗത്തിന്റെ വാദം പരിശോധിച്ചാണ് കോടതി മാധ്യമ വിചാരണ പാടില്ലന്ന് നിര്‍ദ്ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News