സ്വര്‍ണക്കടത്തു കേസ്: എന്‍ഐഎ സംഘം യുഎഇയില്‍ നിന്ന് മടങ്ങി; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു

സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇയിലെത്തിയ എന്‍ഐഎ സംഘം നാട്ടിലേക്ക് മടങ്ങി. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ സംഘം ചോദ്യം ചെയ്തു. അബുദാബിയിലായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലിന് ശേഷം സംഘം ഇന്ന് രാവിലെയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.െഎ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന.

ഫൈസല്‍ ഫരീദിന്റെ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ അയച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News