പെട്ടിമുടി ദുരന്തം: തെരച്ചില്‍ ആറ് ദിവസം പിന്നിട്ടു; മരണം 55

മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ ആറ് ദിവസം പിന്നിടുമ്പോള്‍ മരിച്ചവരുടെ എണ്ണം 55 ആയി.

ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 55 വയസ്സുള്ള സുമതി , 12 വയസ്സുകാരി നദിയ , പത്ത് വയസ്സുള്ള ലക്ഷണശ്രീ എന്നിവരെയാണ് കണ്ടെടുത്തത്. ഇവരുടെ സംസ്‌ക്കാര ചടങ്ങുകളും പൂര്‍ത്തീകരിച്ചു. ഇതോടെ പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ദുരന്തത്തില്‍ അകപ്പെട്ട 15 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ആറാം ദിവസം മഴ മാറി നിന്നത് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായകരമായി. ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. കിലോമീറ്ററുകള്‍ ദൂരത്ത്ഗ്രാ വല്‍ ബങ്കില്‍ മണ്ണ്മാ ന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയും തിരച്ചില്‍ നടത്തി.

ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ദുരന്തഭൂമിയില്‍ തിരച്ചില്‍ തുടര്‍ന്നുണ്ടെങ്കിലും മൂന്ന് ദിവസമായി ഇവിടെ നിന്നും ആരെയും കണ്ടെത്താനായിട്ടില്ല.മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്താല്‍ ഇവിടെ ഏറെക്കുറെ എല്ലായിടത്തും പലതവണ മണ്ണ് നീക്കി പരിശോധന നടത്തി കഴിഞ്ഞു.

എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് തുടങ്ങിയ വിവിധ സേനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും വിവിധ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News