കൊല്ലത്ത് അര ടൺ ചന്ദനവുമായി നാല് പേർ പിടിയില്‍

കൊല്ലത്ത് അര ടൺ ചന്ദനവുമായി നാല് പേർ പിടിയിലായി. സൈർ സെല്ലിന്റെ സഹായത്തോടെയാണ് ചന്ദന കടത്ത് സംഘത്തെ കൊല്ലം ഇസ്റ്റ് പോലീസ് പിടികൂടിയത്.

കൊല്ലം കണ്ണനല്ലൂർ സ്വദേശികളായ എ. ഷഹനാസ്,ആർ.മുഹമ്മദ് ഷാഫി തഴുത്തല സ്വദേശി എസ്. അൽബാഖാൻ, നെടുമ്പന ഇടപ്പാൻത്തോട് മുണ്ടയ്ക്കാവ് സ്വദേശി എ. അൻവർ, എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് 540 കിലോഗ്രാം ചന്ദന തടികളും ചന്ദന മരം മുറിയ്ക്കാൻ ഉപയോഗിച്ച കട്ടർ, വാൾ, വെട്ടുകത്തി, മഴു, കോടാലി എന്നിവ കണ്ടെടുത്തു.ആശ്രാമം ചിൽഡ്രൻസ് പാർക്ക്,അഡ്വഞ്ചർ പാർക്ക്, ഗവ.ഗസ്റ്റ് ഹൗസ്, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ 7 ചന്ദന മരങ്ങളാണ് സംഘം മുറിച്ചു കടത്തിയത്.

സംഘത്തിലെ പ്രധാനി ഷഹനാസിന്റെ വീട്ടിൽ നിന്നാണ് ചന്ദനം പിടിച്ചെടുത്തത്.കൊല്ലം നഗരത്തിൽ എവിടെയൊക്കയാണ് ചന്ദന മരമുള്ളതെന്ന വിവരങൾ പ്രതികൾ ശേഖരിച്ചിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസും, ഡാൻസാഫ് ടീമും,സൈബർ സെല്ലും ചേർന്ന് രൂപീകരിച്ച സെപ്ഷ്യൽ ടീമാണ് പ്രതികളെ വലയിൽ കുടുക്കിയത്.

മോഷ്ടിക്കുന്ന മുട്ടികൾ മലപ്പുറത്തേക്കാണ് മറിച്ച് വിൽക്കുന്നതെന്നും പ്രതികൾ പോലീസിനോടു സമ്മതിച്ചു.സിറ്റി പൊലീസ് കമീഷണർ ടി.നാരായണനൻ കൊല്ലം എ.സി.പി എ. പ്രതീപ്കുമാർ എന്നിവർ അന്വേഷണത്തിനു നേതൃത്വം വഹിച്ചു.

ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ എ. നിസാർ,സബ് ഇൻസ്പെക്ടർമാരായ പി. രാജേഷ്, ആർ. ബിജു, ഗീവർഗീസ്, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജയകുമാർ, അസി.സബ് ഇൻസ്പെക്ടർ ജയലാൽ, പ്രമോദ്, മിനുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഗുരുപ്രസാദ്, സുനിൽ, ഡാൻസാഫ് ടീം അംഗങ്ങളായ സീനു, മനു, സജു, റിപു, ബൈജുജെറോം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News